നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ്

Submitted by shahrukh on Thu, 02/05/2024 - 13:14
CENTRAL GOVT CM
Scheme Open
Highlights
  • നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് വഴി UGC തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് താഴെ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് :-
    • 2 വർഷത്തേക്ക് മാസീന സ്കോളർഷിപ്പ്.
    • ഒരു വർഷത്തിൽ 10 മാസത്തേക്ക് 15000രൂപ സ്കോളർഷിപ്പ്.
Customer Care
  • യൂണിവേഴ്സിറ്റി ഗ്രാൻ്റസ് കമ്മീഷൻ്റെ ഹെൽപ് ലൈൻ നമ്പർ :-
    • 011-23604446.
    • 011-23604200.
  • യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ടോൾ ഫ്രീ നമ്പർ :- 1800113355.
  • യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- contact.ugc@nic.in.
  • നാഷണൽ സ്കോളർഷിപ് പോർട്ടലിൻ്റെ ഹെൽപ് ലൈൻ നമ്പർ :- 0120-6619540.
  • നാഷണൽ സ്കോളർഷിപ് പോർട്ടലിൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- helpdesk@nsp.gov.in.
അവലോകനം
പദ്ധതിയുടെ പേര് നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ്.
സ്കോളർഷിപ്പ് സീറ്റുകൾ ഒരു വർഷം 10000 സ്കോളർഷിപ്പ് സീറ്റുകൾ.
ആനുകൂല്യങ്ങൾ രണ്ട് വർഷത്തേക്ക് മാസേന 15,000/- രൂപ സ്കോളർഷിപ്.
ഗുണഭോക്താക്കൾ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ.
നോഡൽ ഏജൻസി യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ.
നോഡൽ മന്ത്രാലയം വിദ്യാലയ മന്ത്രാലയം.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ആപ്ലിക്കേഷൻ ഫോം.

ആമുഖം

  • യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ നൽകി സഹായിക്കുന്നു.
  • ഇത് UGC നേദിർത്വം വഹിക്കുന്ന വിദ്യാഭ്യാസ ക്ഷേമ പദ്ധതിയുടെ കീഴിൽ വരുന്നതാണ്.
  • ഇത് മുഴുവനും നോക്കി നടത്തുന്നത് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ ആണ്.
  • പദ്ധതിയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇത് ഇന്ത്യയിൽ നിന്നും പോസ്റ്റ് ഗ്രാജുവേഷൻ പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി ഉള്ളതാണ്.
  • നാഷണൽ സ്കോളർഷിപ്പിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് മാസേന സ്കോളർഷിപ്പ് നൽകുന്നതാണ്.
  • ഈ സ്കോളർഷിപ്പ് "നാഷണൽ സ്കോളർഷിപ്പ് സ്കീം ഫോർ ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ്" അല്ലെങ്കിൽ "നാഷണൽ സ്കോളർഷിപ്പ് ഫോർ പി ജി സ്റ്റഡീസ്" അല്ലെങ്കിൽ "നാഷണൽ സ്കോളർഷിപ്പ് സ്കീം ഫോർ പി ജി സ്റ്റഡീസ്" എന്നും അറിയപ്പെടും.
  • ഇതിൻ്റെ പ്രധാന ലക്ഷ്യം ഉയർന്ന പഠനം ചെയ്യുന്ന വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കാൻ ആണ്.
  • മാസേന 15,000/- രൂപ വെച്ച് 2 വർഷത്തേക്ക് വരെ ഉള്ള സ്കോളർഷിപ്പ് ഈ പദ്ധതി വഴി UGC നൽകുന്നതാണ്.
  • ഈ സ്കീമിൽ കീഴിൽ നൽകുന്ന സ്കോളർഷിപ്പ് ഒരു വർഷത്തിൽ 10 മാസം ഉണ്ടാവുന്നതാണ്.
  • ഈ സ്കീം പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന അദ്യ വർഷ വിദ്യാർഥികൾക്ക് മാത്രമേ ബാധകമുള്ളു.
  • 30 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്ക് ഇതിൽ അപേക്ഷിക്കാൻ പാടുള്ളതല്ല.
  • എല്ലാ വർഷവും 10000 വിദ്യാർഥികൾ ഈ പദ്ധതി വഴി UGC തിരഞ്ഞെടുക്കപ്പെടുന്നു.
  • 30 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി ഉള്ളതാണ്.
  • സ്കോളർഷിപ്പിന് വേണ്ടി തിരഞ്ഞെടുക്കുന്നത് തികച്ചും ഇന്ത്യാ മെറിറ്റ് അടിസ്ഥാനമാക്കി ആയിരിക്കും.
  • ഓപ്പൺ/ദിസ്റ്റൺസ്/കറസ്പോണ്ടൻസ് രീതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അപേക്ഷിക്കാൻ കഴിയില്ല.
  • പോസ്റ്റ് ഗ്രാജുവേഷൻ അദ്യ വർഷ വിദ്യാർഥികൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി മാസെന സ്കോളർഷിപ്പ് അപേക്ഷിക്കാൻ കഴിയും.
  • നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം ലഭ്യമാണ്.
  • 15-01-2024 മുൻപ് വിദ്യാർഥികൾക്ക് മാസേണ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

നേട്ടങ്ങൾ

  • നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് വഴി UGC തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് താഴെ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് :-
    • 2 വർഷത്തേക്ക് മാസീന സ്കോളർഷിപ്പ്.
    • ഒരു വർഷത്തിൽ 10 മാസത്തേക്ക് 15000രൂപ സ്കോളർഷിപ്പ്.

യോഗ്യത

  • നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് എന്ന പദ്ധതിയുടെ കീഴിൽ മാസേന സ്കോളർഷിപ്പ് ലഭിക്കാനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ പാലിക്കേണ്ടതാണ് :-
    • വിദ്യാർത്ഥി ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം.
    • UGC തിരിച്ചറിഞ്ഞ ഒരു കോളേജിൽ നിന്നും ആയിരിക്കണം വിദ്യാർത്ഥിയുടെ പോസ്റ്റ് ഗ്രാജുവേഷൻ പഠനം.
    • വിദ്യാർത്ഥി പോസ്റ്റ് ഗ്രാജ്വേറ്റ്ൻ്റെ അദ്യ വർഷ വിദ്യാർത്ഥി ആയിരിക്കണം.
    • വിദ്യാർത്ഥിയുടെ പ്രായം 30 വയസ്സിനു താഴെ ആയിരിക്കണം.
    • വിദ്യാർത്ഥിയുടെ പി ജി കോഴ്സ് ഫുൾ ടൈം ആയിരിക്കണം.

ആവശ്യമുള്ള രേഖകൾ

  • നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസിൽ മാസേന സ്കോളർഷിപ്പിന് അപേക്ഷിക്കാൻ വേണ്ടി താഴെ പറയുന്ന രേഖകൾ ആവശ്യമാണ് :-
    • താമസിക്കുന്ന സംസ്ഥാനത്തെ സ്ഥലം.
    • ആധാർ കാർഡ്.
    • മൊബൈൽ നമ്പർ.
    • ഇമെയിൽ ഐഡി.
    • ജാതി രേഖ. (ബാഥകമെങ്കിൽ)
    • വരുമാന രേഖ.
    • പാസ്പോർട്ട് ഫോട്ടോ.
    • കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയുടെ രേഖ.
    • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.

അപേക്ഷിക്കേണ്ടവിധം

  • പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന അദ്യ വർഷ വിദ്യാർഥികൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി UGC നടത്തുന്ന നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് വഴി മാസേന സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കാം.
  • നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം ഭാരത സർക്കാരിൻ്റെ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ലഭ്യമാണ്.
  • ന്യൂ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾ ആദ്യം രജിസ്റ്റർ ചെയ്യണം.
  • താഴെ പറയുന്ന കാര്യങ്ങളിൽ നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് രജിസ്ട്രേഷൻ ഫോമിൽ വിദ്യാർഥികൾ പൂറിപ്പിക്കേണ്ടതാണ് :-
    • താമസിക്കുന്ന സംസ്ഥാനം.
    • സ്കോളർഷിപ്പ് കാറ്റഗറി.
    • വിദ്യാർത്ഥിയുടെ പേര്.
    • പദ്ധതിയുടെ തരം.
    • ജന്മദിനം.
    • ലിംഗഭേദം.
    • മൊബൈൽ നമ്പർ.
    • ഇമെയിൽ ഐഡി.
    • ബാങ്ക് ഐ എഫ് എസ് സി കോഡ്.
    • ബാങ്ക് അക്കൗണ്ട് നമ്പർ.
    • ആധാർ നമ്പർ.
  • പൂരിപിച്ചതിന് ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ രജിസ്റ്റർ അമർത്തുക.
  • വിദ്യാർത്ഥിയുടെ മൊബൈൽ ഫോണിലോട്ട് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ തരും.
  • ലഭിച്ച ലോഗിൻ ഐഡി, പാസ്‌വേഡ് ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് സെലക്ട് ചെയ്യുക.
  • അവശ്യം ഉള്ള വുവരംഗ് എല്ലാം ഫിൽ ചെയ്തതിനു ശേഷം രേഖകൾ അപ്‌ലോഡ് ചെയ്തിട്ട് ഫോം സബ്മിറ്റ് ചെയ്യുക.
  • ഇതിൻ്റെ പരിശോധന കോളേജും UGC ഉദ്യോഗസ്ഥരും നടത്തിയിട്ട് തിരഞ്ഞെടുത്ത വിദ്യാർഥികളുടെ ലിസ്റ്റ് UGC വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
  • ഈ പദ്ധതി പുതുക്കേണ്ടത് ആവശ്യമാണ്, അതിനാൽ വിദ്യാർത്ഥി രണ്ടാം വർഷ പഠന സമയത്ത് സ്കോളർഷിപ്പ് ആപ്ലിക്കേഷൻ പുത്തുക്കേണ്ടതാണ്.
  • നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് അപേക്ഷിക്കാനുള്ള അവസാന തിയതി 15 ജനുവരി 2024 ആണ്.

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • യൂണിവേഴ്സിറ്റി ഗ്രാൻ്റസ് കമ്മീഷൻ്റെ ഹെൽപ് ലൈൻ നമ്പർ :-
    • 011-23604446.
    • 011-23604200.
  • യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ടോൾ ഫ്രീ നമ്പർ :- 1800113355.
  • യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- contact.ugc@nic.in.
  • നാഷണൽ സ്കോളർഷിപ് പോർട്ടലിൻ്റെ ഹെൽപ് ലൈൻ നമ്പർ :- 0120-6619540.
  • നാഷണൽ സ്കോളർഷിപ് പോർട്ടലിൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- helpdesk@nsp.gov.in.
  • യുജിസി അഡ്രസ്സ് :- യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ (യുജിസി),
    ബഹദൂർ ഷാ സഫർ മാർഗ്,
    ന്യൂ ഡെൽഹി - 110002
Person Type Scheme Type Govt

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format