NAMO ഡ്രോൺ ദിദി സ്കീം

Submitted by shahrukh on Sat, 04/05/2024 - 16:15
CENTRAL GOVT CM
Scheme Open
Highlights
  • ഡ്രോൺ വാങ്ങുന്ന വനിത സ്വയം സഹായ സംഘടനകൾക്ക് സബ്സിഡി ലഭിക്കുന്നതാണ്.
  • 80 ശതമാനം സബ്സിഡിയും 8 ലക്ഷം രൂപയും വരെ നൽകുന്നതാണ്.
  • ഡ്രോനിൻ്റെ ബാക്കി തുക അടയ്ക്കാൻ വേണ്ടി AIF ലോൺ നൽകുന്നതാണ്.
  • 3 ശതമാനം പലിശ വർഷം തോറും അടയ്ക്കേണ്ടതാണ്.
  • ഡ്രോൺ ഒട്ടിക്കാൻ വേണ്ടി പരിശീലനം നൽകുന്നതാണ്.
  • വനിതാ സ്വയംസഹായ സംഘങ്ങൾക്ക് കർഷകരെ സഹായിക്കാൻ വാടകയ്ക്ക് ഈ ഡ്രോൺ നൽകുന്നതാണ്.
  • വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഡ്രോൺ സഹായത്തോടെ അധിക വരുമാനം 1 ലക്ഷ്യം വരെ ഒരു വർഷം നേടാൻ കഴിയും.
Customer Care
  • സഹായങ്ങൾ ലഭിക്കാനായി വനിതകൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ അല്ലെങ്കിൽ അടുത്തുള്ള ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദർഷിക്കാവുന്നതാണ്.
അവലോകനം
പദ്ധതിയുടെ പേര് NAMO ഡ്രോൺ ദിദി സ്കീം.
ഇറക്കുന്ന ദിവസം 30-11-2023.
ആനുകൂല്യങ്ങൾ
  • ചിലവ് ഇല്ലാതെ ഡ്രോൻ ഒട്ടിക്കാൻ ഉള്ള പരിശീലനം.
  • ഡ്രോൻ വാങ്ങാൻ വേണ്ടി ലോൺ പദ്ധതി.
ഗുണഭോക്താക്കൾ വനിതാ സ്വയംസഹായ സംഘടനകൾ
സബ്സ്ക്രിപ്ഷൻ പതിവ് അപ്ഡേറ്റുകൾക്കായി സബ്സ്ക്രൈബ് ചെയ്യുക
പ്രയോഗിക്കുന്ന രീതി NAMO ഡ്രോൺ ഡിഡി സ്കീം ഫോം വഴി.

ആമുഖം

  • നവംബർ 30, 2023 ന് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സമ്മേളനം വഴി ആണ് NAMO ഡ്രോൺ ഡിഡി സ്കീം ഉദ്ഘാടനം ചെയ്തത്.
  • ഇതിൻ്റെ പുറകെ ഉള്ള കേന്ദ്ര ലക്ഷ്യം വനിതാ സ്വയംസഹായ സംഘടനകൾക്ക് ഒരു വേദി ഒരുക്കി കൊടുത്തു അവരെ സഹായിക്കുന്നത് ആണ്.
  • ഈ പദ്ധതി "നമോ ഡ്രോൺ ദീദി യോജന", "പ്രധാനമന്ത്രി ഡ്രോൺ ദീദി സ്കീം", "പ്രധാനമന്ത്രി ഡ്രോൺ ദീദി സ്കീം" എന്നിങ്ങനെ മറ്റു ചില പേരുകളിലും അറിയപ്പെടുന്നു.
  • വനിതാ സ്വയം സഹായ സംഘങ്ങളുടെ ഉന്നമനത്തിനായി നമോ ഡ്രോൺ ദീദി പദ്ധതി ആരംഭിക്കുന്നു, അവിടെ അവർക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഒരു പ്ലാറ്റ്ഫോം നൽകും.
  • വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ചെറിയ വിലയ്ക്ക് ഇന്ത്യാ ഗവൺമെൻ്റ് ഡ്രോൺ നൽകും.
  • ഈ ഡ്രോണുകൾ വാടക ആവശ്യത്തിനും വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വാങ്ങാവുന്നതാണ്.
  • കർഷകർക്കും ഈ ഡ്രോൻ അവരുടെ കാർഷിക ആവശ്യങ്ങൾക്ക് വാടകയ്ക്ക് കൊടുക്കുന്നതാണ്.
  • ഇത് വനിതകൾക്ക് കൂടുതൽ സമ്പാദിക്കാനും അതുപോലെ തന്നെ കർഷകർക്ക് അവരുടെ ചെലവ് കുറയ്ക്കാനും സഹായിക്കും.
  • ഒരു ഡ്രോണിൻ്റെ 80 ശതമാനം സബ്സിഡി അല്ലെങ്കിൽ 8 ലക്ഷം രൂപ വരെ വനിതാ സ്വയം സഹായ സംഘടനകൾക്ക് NAMO ഡ്രോൺ ഡിഡി സ്കീം വഴി ഡ്രോൺ വാങ്ങാൻ നൽകുന്നതാണ്.
  • നാഷണൽ അഗ്രികൾച്ചർ ഇന്ത്യ ഫിനാൻസിംഗ് ഫെസിലിറ്റിയിൽ (എഐഎഫ്) നിന്നുള്ള വായ്പാ സൗകര്യവും വനിതാ എസ്എച്ച്ജികൾക്ക് ഡ്രോണിൻ്റെ ബാക്കി ചെലവ് വഹിക്കാൻ ലഭ്യമാകും.
  • 3 ശതമാനം പലിശ ആണ് ഒരു വർഷം AIF വാങ്ങുന്നത്.
  • ഡ്രോൺ ഒട്ടിക്കാൻ വേണ്ടി വനിതകൾക്ക് പരിശീലനം സബ്സിഡി കൊടുക്കുന്നതിന് മുൻപ് നൽകുന്നതാണ്.
  • ഈ പദ്ധതി വഴി ഡ്രോൺ വാങ്ങാൻ ഉള്ള സബ്സിഡി ലഭിക്കാൻ ഡ്രോൺ ഒട്ടിക്കാൻ ഉള്ള പരിശീലന പ്രോഗ്രാം നിർബന്ധമായും പങ്കെടുക്കണം.
  • NAMO ഡ്രോൺ ഡിഡി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 100000 രൂപ ഒരു വർഷം അധിക വരുമാനം ഈ ഡ്രോണുകളുടെ സഹായത്തോടെ നേടാൻ ആകും.
  • നമോ ഡ്രോൺ ദീദി സ്കീമിന് കീഴിൽ ഡ്രോൺ വാങ്ങുന്നതിനുള്ള സബ്‌സിഡി ക്ലെയിം ചെയ്യാൻ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് മാത്രമേ അർഹതയുള്ളൂ.
  • ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അവരുടെ അടുത്തുള്ള ഗ്രാമപഞ്ചായത്ത് ഓഫീസുമായോ പ്രധാനമന്ത്രി കിസം സമൃദ്ധി കേന്ദ്രവുമായോ അപേക്ഷാ നടപടിക്രമം അല്ലെങ്കിൽ നമോ ഡ്രോൺ ദീദി സ്കീമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടാം.

നേട്ടങ്ങൾ

  • നമോ ഡ്രോൺ സ്കീമിന് കീഴിൽ വനിതാ സ്വയം ഗ്രൂപ്പുകൾക്ക് (എസ്എച്ച്ജി) ഇന്ത്യൻ സർക്കാർ ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ നൽകും:-
    • ഡ്രോൺ വാങ്ങുന്ന വനിത സ്വയം സഹായ സംഘടനകൾക്ക് സബ്സിഡി ലഭിക്കുന്നതാണ്.
    • 80 ശതമാനം സബ്സിഡിയും 8 ലക്ഷം രൂപയും വരെ നൽകുന്നതാണ്.
    • ഡ്രോനിൻ്റെ ബാക്കി തുക അടയ്ക്കാൻ വേണ്ടി AIF ലോൺ നൽകുന്നതാണ്.
    • 3 ശതമാനം പലിശ വർഷം തോറും അടയ്ക്കേണ്ടതാണ്.
    • ഡ്രോൺ ഒട്ടിക്കാൻ വേണ്ടി പരിശീലനം നൽകുന്നതാണ്.
    • വനിതാ സ്വയംസഹായ സംഘങ്ങൾക്ക് കർഷകരെ സഹായിക്കാൻ വാടകയ്ക്ക് ഈ ഡ്രോൺ നൽകുന്നതാണ്.
    • വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഡ്രോൺ സഹായത്തോടെ അധിക വരുമാനം 1 ലക്ഷ്യം വരെ ഒരു വർഷം നേടാൻ കഴിയും.

യോഗ്യത

  • നമോ ഡ്രോൺ ദീദി സ്കീമിന് കീഴിൽ ഡ്രോൺ വാങ്ങുന്നതിനുള്ള സബ്‌സിഡിയും ലോണും ഇനിപ്പറയുന്ന യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്ന ഗുണഭോക്താക്കൾക്ക് മാത്രമേ നൽകൂ :-
    • വനിതാ സ്വയം സഹായ സംഘടനകൾക്ക് മാത്രമേ ഇതിൽ അപേക്ഷിക്കാൻ പറ്റൂ.
    • കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ ഡ്രോൺ വാടകയ്ക്ക് നൽകുകയുള്ളൂ.

ആവശ്യമുള്ള രേഖകൾ

  • ഇന്ത്യാ ഗവൺമെൻ്റിൻ്റെ നമോ ഡ്രോൺ ദീദി സ്കീമിന് കീഴിൽ ഡ്രോണുകൾ വാങ്ങുന്നതിന് സബ്‌സിഡിയുടെയും ലോണിൻ്റെയും ആനുകൂല്യം ലഭിക്കുമ്പോൾ ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ് :-
    • വനിതാ സ്വംസഹായ സംഘടനയുടെ രജിസ്ട്രേഷൻ നമ്പർ.
    • വനിതാ അംഗങ്ങളുടെ ആധാർ കാർഡ്.
    • വനിതാ സ്വയം സഹായ സംഘത്തിൻ്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ.
    • മൊബൈൽ നമ്പർ.

അപേക്ഷിക്കേണ്ടവിധം

  • സർകാർ രൂപീകരിക്കുന്ന ജില്ലാ കമ്മിറ്റി യോഗ്യത ഉള്ള വനിതാ സംഘടനകളെ തിരഞ്ഞെടുക്കുന്നതാണ്.
  • രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ സംഘടനകൾക്ക് മാത്രമേ ഈ പദ്ധതിയുടെ നേട്ടങ്ങൾ ലഭിക്കുകയുള്ളൂ.
  • വനിതാ സംഘടനകളുടെ സാമ്പത്തിക സ്ഥിതിയും അവരുടെ പ്രകടനങ്ങളും നോക്കി ആണ് ജില്ലാ കമ്മിറ്റി അവരെ തിരഞ്ഞെടുക്കുക.
  • തിരഞ്ഞെടുക്കപ്പെട്ട സംഘടനകളുടെ ലിസ്റ്റ് ജില്ലാ കമ്മിറ്റി ഉണ്ടാക്കി സംഘടന നേതാവിനെ അറിയിക്കുന്നതാണ്.
  • ഡ്രോൺ ഒട്ടിക്കാൻ വേണ്ടിയുള്ള പരിശീലനവും വിശദാംശങ്ങളും എല്ലാ വനിതാ അംഗങ്ങൾക്കും നൽകുന്നതാണ്.
  • പരിശീലനം കഴിഞ്ഞിട്ട് മാത്രമേ ലോണും സബ്സിഡിയും നൽകുകയുള്ളൂ.
  • വനിതാ സ്വയംസഹായ സംഘങ്ങൾക്ക് കർഷകരെ സഹായിക്കാൻ വേണ്ടി വാടകയ്ക്ക് ഡ്രോൺ നൽകാവുന്നതാണ്.
  • ഇതുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾ ലഭിക്കാനായി വനിതകൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ അല്ലെങ്കിൽ അടുത്തുള്ള ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദർഷിക്കാവുന്നതാണ്.

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • സഹായങ്ങൾ ലഭിക്കാനായി വനിതകൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ അല്ലെങ്കിൽ അടുത്തുള്ള ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദർഷിക്കാവുന്നതാണ്.

Comments

Permalink

അഭിപ്രായം

What is the loading capacity of the drones

Permalink

അഭിപ്രായം

Pehle shg joi karna padega

Permalink

അഭിപ്രായം

drone didi scheme apply online

Permalink

അഭിപ്രായം

drone ki pricing kya hai?

Permalink

അഭിപ്രായം

training kitne din ki hogi

Permalink

അഭിപ്രായം

urban area me kisan nahi wahan drone ka kya use

Permalink

അഭിപ്രായം

namo drone didi scheme under which ministry

Permalink
Permalink
Permalink
Permalink
Permalink
Permalink

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format