കിസാൻ ക്രെഡിറ്റ് കാർഡ്

Submitted by shahrukh on Sat, 06/07/2024 - 12:19
CENTRAL GOVT CM
Scheme Open
Kisan Credit Card Logo
Highlights
  • കർഷകർക്ക് 3 ലക്ഷം വരെയുള്ള ഹ്രസ്വകാല വായ്പകൾ എടുക്കാം.
  • വായ്പയുടെ പലിശനിരക്ക് 7 % ആയിരിക്കും.
  • വായ്പയുടെ തിരിച്ചടവ് കാലയളവ് 1 വർഷം ആയിരിക്കും.
  • ടെം - വായ്പ ലഭിക്കുന്ന കർഷകർക്ക് 5 വർഷത്തിനുള്ളിൽ തിരിച്ചടക്കാം.
  • എടിഎം നിൽനിന്നും ക്യാഷ് എളുപ്പത്തിൽ പിൻവലിക്കാൻ രൂപയ് - കിസാൻ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് കർഷകർക്ക് നൽകും.
  • പ്രകൃതിഷോഭം ബാധിച്ച കർഷകർക്ക് ഇ പദ്ധതി വളരെ സഹായകരമാകും.
Customer Care
  • കോമൺ സർവീസ് സെന്റർ ടോൾ - ഫ്രീ നമ്പർ :- 18001213468.
  • നബാർഡ് ഹെല്പ് ലൈൻ നമ്പർ :-
    • 022-26539895
    • 022-26539896
    • 022-26539899
  • കിസാൻ കോൾ സെന്റർ ഹെല്പ് ലൈൻ നമ്പർ :- 18001801551.
  • മൃഗസംരക്ഷണ വകുപ്പ് & ഷീര വകുപ്പ് ഹെല്പ് ലൈൻ നമ്പർ :- 011-23388534
  • കോമൺ സർവീസ് സെന്റർ  ഹെല്പ് ലൈൻ ഇമെയിൽ -ഐഡി :- helpdesk@csc.gov.in.
  • നബാർഡ് ഇമെയിൽ-ഐഡി :- helpdesknabskill@nabard.org.
പദ്ധതിയുടെ അവലോകനം
പദ്ധതിയുടെ പേര് കിസാൻ ക്രെഡിറ്റ് കാർഡ്.
ആരംഭിച്ച വർഷം. ഓഗസ്റ്റ് 1998.
ഗുണഭോക്താക്കൾ. എല്ലാ കർഷകർക്കും.
ആനുകൂല്യങ്ങൾ ഫാം പ്രവർത്തനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ.
വെബ്സൈറ്റ ഇ-സേവാ പോർട്ടൽ.
നോഡൽ ഏജൻസി കൃഷി & കർഷക ഷേമ മന്ത്രാലയം, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
നടപ്പിലാക്കുന്ന ഏജൻസി നബാർഡ്. (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്)
അപേഷിക്കേണ്ട വിധം ഓൺലൈൻ/ ഓഫ്‌ലൈൻ

ആമുഖം

  • 1998 ൽ കർഷകർക്കായുള്ള കിസാൻ ക്രെഡിറ്റ് പദ്ധതി ആരംഭിച്ചു. ഇതുമുഖേന ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ ബാങ്കുകളിൽ നിന്നും എളുപ്പത്തിൽ വായ്പ ലഭ്യമാക്കാം.
  • NABARD (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്) കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി (KCC) നടപ്പിലാക്കുവാൻ വേണ്ടി ധനകാര്യ സേവന വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള മാർഗ്ഗരേഖ പുറത്തിറക്കി.
  • രാജ്യത്തിലുടനീളം 6.67 കോടി കർഷകർക്ക് കിസാൻ ക്രെഡിറ്റ് പദ്ധതി അതിന്റെ തുടക്കം മുതൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
  • ഏറ്റവും കൂടുതൽ KCC ഹോൾഡേഴ്സ് (1.1 കോടി) ഉള്ളത് ഉത്തർപ്രദേശ് സംസ്ഥാനത്താണ്.
  • പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യമേഖലാ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവ ചേർന്നാണ് കിസാൻ ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കുന്നത്.
  • ഇ പദ്ധതി വഴി കർഷകർക്ക് കൃഷിക്കവേണ്ട ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാനാകും.
  • കിസാൻ ക്രെഡിറ് കാർഡ് മുഖേന കർഷകർക്ക് ബാങ്കുകളിൽ നിന്നും ക്രെഡിറ്റ് പിന്തുണ ലഭിക്കുന്നു
  • ഇ പദ്ധതി പ്രകാരം കർഷകർക്ക് ഹ്രസ്വകാല ടെം ലോണും കൃഷി ആവശ്യങ്ങൾക്കായുള്ള വായ്പയും സാധ്യമാകുന്നു.
  • കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ കർഷകർക്ക് സഹായം ആവശ്യമാണ്. കൃഷിവേണ്ടി യുള്ള ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഉത്പാദന വേളയിൽ വരുന്ന ആവശ്യങ്ങൾ നിറവേറുന്നതിനും ഇ പദ്ധതി വളരെ സഹായകരമാണ്.
  • മൃഗസംരക്ഷണം, ശീരോത്പാദനം, മൽസ്യബദ്ധനം എന്നിവ കാർഷിക വരുമാനം ഉണ്ടാക്കുന്നതിൽ വളരെ പങ്ക് വഹിക്കുന്നു. അതിനാൽ കർഷകരെ സഹായിക്കേണ്ടത് അത്യാവശ്യമാണ്.
  • കെസിസി (കിസാൻ ക്രെഡിറ്റ് കാർഡ്) ലഭ്യമാക്കുന്നതുകവഴി വിളക്കൃഷി, ശിരോത്പാദനം, മൽസ്യബദ്ധനം, മൃഗസംരക്ഷണം എന്നിവയിലൂടെ ഉപജീവനം നടത്തുന്ന കർഷകരുടെ ഹ്രസ്വകാല ആവശ്യങ്ങൾ നിറവേറും.
  • മൃഗസംരക്ഷണം, മൽസ്യബദ്ധനം, ശിരോത്പാദനം എന്നിവയ്‌ക്കായി പ്രേതക കെസിസി (കിസാൻ ക്രെഡിറ്റ് കാർഡ്) കൾ ബാങ്കുകൾ നൽകും.
  • കൃഷിക്കും അനുബന്ധന പ്രവർത്തനങ്ങൾക്കും ഉള്ള കെസിസി കാർഡ് (കെസിസി കാർഡ് നേരത്തെ നല്കിയിട്ടുടെങ്കിൽ) സംയോജിത കെസിസി ബാങ്ക് ഇഷ്യൂ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യും.
  • കൃഷി, ശിരോത്പാദനം, കോഴിവളത്തൽ, മൽസ്യബദ്ധനം എന്നിവയിൽ ഏർപെട്ടിരിക്കുന്ന യോഗ്യരായ കർഷകർക്ക് മാർനിർദേശങ്ങൾക്ക് അനുസരിച്ഛ് പരിശോധനയ്ക്ക് ശേഷം 2 ആഴ്ചയ്ക്ക് ഉള്ളിൽ കെസിസി കാർഡ് നൽകും.
  • ഇന്ത്യ ഗവണ്മെന്റ് പ്രതിവർഷം 1.5 % പലിശ സബ്‌സിഡി എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും കാർഷിക വായ്പ നൽകുന്നു. ബാങ്കുകൾ 7 % പലിശയ്ക് കർഷകർക്ക് നൽകുന്നു.
  • ഹ്രസ്വകാല വായ്പ യഥാസമയം കൃത്യമായി അടക്കുന്ന കർഷകർക്ക് പ്രോംപ്റ്റ് റീപേയ്‌മെന്റ് ഇൻസെന്റീവ് (പിർഐ) ആയി സർക്കാർ പ്രതിവർഷം 3 % സബ്‌സിഡി നൽകുന്നു.
  • മുൻ വായ്പകൾ അടയ്ക്കുന്ന കർഷകർക്ക് പ്രതിവർഷം 4 % പലിശ നിരക്ക് കുറയ്ക്കുകയും പദ്ധതിയുടെ കീഴിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  • കർഷകർക്ക് എളുപ്പത്തിൽ അപേക്ഷിക്കാനും എടിഎം കളിൽനിന്നും റുപേയ് കിസാൻ ക്രെഡിറ്റ് കാർഡ് /ഡെബിറ്റ് കാർഡ് വഴി ക്രെഡിറ്റ് ലഭ്യമാക്കാനും സാധിക്കുന്നു.
  • എത്ര പണഇടപാടുകൾ വേണമെങ്കിലും നടത്താം. അതായത് തുക പിൻവലിക്കലും, തിരിച്ചടവും.
  • കിസാൻ ക്രെഡിറ്റ് കാർഡ് 5 വർഷം സാധുതഉള്ളതാണ്. വാർഷിക അവലോകനത്തിന് വിധേമാകാം. അവലോകനം കെസിസി യുടെ തുടർച്ച/ വർദ്ധന/ റദ്ദാക്കൽ എന്നിവയിലേക്ക് നയിച്ചേക്കാം.
  • 1.60 ലക്ഷം വരെയുള്ള വായ്പകൾക്ക് ഈട് സെക്യൂരിറ്റി ആവശ്യമില്ല. ടൈ -അപ്പ് കളിൽ 3 ലക്ഷം വരെയുള്ള വായ്പകൾക്ക് സെക്യൂരിറ്റി ആവശ്യമില്ല.
  • 1.60 ലക്ഷത്തിനു മുകളിൽ വായ്പകൾക്ക് ഈട് സെക്യൂരിറ്റി ആവശ്യമാണ്.
  • കിസാൻ ക്രെഡിറ്റ് കാർഡ് ന്റെ ലഭ്യതയ്ക്ക് ഉള്ള പ്രോക്സിസിങ്, ഡോക്യൂമെന്റഷൻ, ഇൻസെപ്ഷൻ തുടങ്ങി 3 ലക്ഷം വരെയുള്ള വായ്പകൾക്ക് ബാങ്ക് ഒരു നിരക്കും ഈടാക്കുന്നില്ല.
  • വ്യത്യസ്ത നിരക്കിലുള്ള ടെം വായ്പകൾ ലഭ്യമാകുന്നതിനുവേണ്ടി ഭൂമി/ആസ്തി കളുടെ രൂപത്തിൽ ഈട് സെക്യൂരിറ്റി ആവശ്യമാണ്.
  • നിർബന്ധിത വിള ഇൻഷുറൻസ് കൂടാതെ കെസിസി (കിസാൻ ക്രെഡിറ്റ് കാർഡ്) വഴി അടയ്ക്കാൻ കഴിയുന്ന ആരോഗ്യ ഇൻഷുറൻസ്, അസറ്റ് ഇൻഷുറൻസ്, വ്യക്തിഗത അപകട ഇൻഷുറൻസ് എന്നിവയും കർഷകർക്ക് തെരഞ്ഞെടുക്കാം.
  • അനുവദനീയമായ വായ്പയുടെ പരിധി: ഹ്രസ്വകാല വായ്പാപരിധി + ദീർഘകാല വായ്പ ആവശ്യകത.
  • രെജിസ്റ്ററേഷൻ സമയത്ത് ഒരു പേജുള്ള അപേക്ഷ ഫോം ഒറ്റ തവണ ഡോക്യൂമെനിറ്റേഷനോടുകൂടിയും 2-ആം വർഷം മുതൽ ലളിതമായ ഒരു ഡിക്ലറേഷൻ ഫോമും വഴി പ്രക്രിയ തടസരഹിതമാക്കുന്നു.
  • കർഷകർ സമർപ്പിച്ച രേഖകൾ പരിശോധിച്ഛ് 15 ദിവസത്തിനകം ബാങ്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകും.അല്ലെങ്കിൽ അപേക്ഷ നിരസിക്കാനുള്ള കാരണം കാണിക്കുന്നതായിക്കും.

ഒബ്ജക്റ്റീവ്

  • കൃഷിയുമായി ബന്ധപ്പെട്ട ധനസഹായം കർഷകർക്ക് നല്കുന്നതിനുവേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
  • കർഷകർക്ക് ബാങ്കുകളിൽ നിന്നും എളുപ്പത്തിലും സമയത്തിലും കിസാൻ ക്രെഡിറ്റ് കാർഡ് മുഖേന വായ്‌പ ലഭ്യമാക്കാം.
  • താഴെപറയുന്ന ആവശ്യങ്ങൾക്കായി കർഷകർക്ക് ഹ്രസ്വകാല വായ്പ, ടെം വായ്പ, ചെറുകിട വായ്പ എന്നിവ ലഭ്യമാകുന്നു.
  • വിള/ ഷീര /മൽസ്യബദ്ധനം (ഉൾനാടൻ, സമുദ്രം), മൃഗസംരക്ഷണം എന്നീ കൃഷികൾക്ക്.
  • വിളവെടുപ്പിനു ശേഷമുള്ള ചെലവുകൾക്ക്.
  • ഉത്പന്നങ്ങളുടെ വിപണികൾക്ക്.
  • കർഷകരുടെ ഉപഭോഗ ആവശ്യങ്ങൾക്ക്.
  • കൃഷിയിടങ്ങളുടെ ആസ്തി പരിപാലനങ്ങൾക്കുവേണ്ടി യുള്ള മൂലധനത്തിനായി.
  • കൃഷിക്കും അനുബന്ധ കാർഷിക ആവശ്യങ്ങൾക്കായും ഉള്ള നിക്ഷേപ വായ്പകൾക്കുവേണ്ടിയും.

അപേക്ഷിക്കാനുള്ള യോഗ്യത

  • ഓരോ കർഷകർ/ സംയുക്തമായി കടം വാങ്ങി കൃഷി ചെയ്യുന്നവർ.
  • മൽസ്യബന്ധനം, മൃഗസംരക്ഷണം ചെയ്യുന്ന കർഷകർ, ഗ്രൂപ്പുകൾ.
  • ഷീര കർഷകർ/ സംയുക്തമായി വായ്പ എടുത്തുനടത്തുന്നവർ.
  • പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവർ, ഓറൽ ലെസിസ്, ഷെയർ ക്രോപ്പേഴ്‌സ്.
  • സ്വയം സഹായക ഗ്രൂപ്പുകൾ/ കുടിയാൻ കർഷകർ, ഷെയർ ക്രോപ്പര്മാർ എന്നിവർ അടങ്ങിയ കർഷകരുടെ സംയുകത ബാധ്യതാ ഗ്രൂപ്പുകൾ.

നാമ-മാത്ര വിള കർഷകർ ഒഴികെയുള്ള എല്ലാ കർഷകർക്കും ഉള്ള ആനുകൂല്യങ്ങൾ

  • കർഷകർക്ക് 3 ലക്ഷം വരെയുള്ള ഹ്രസ്വകാല വായ്പകൾ എടുക്കാം.
  • വായ്പയുടെ പലിശനിരക്ക് 7 % ആയിരിക്കും.
  • വായ്പയുടെ തിരിച്ചടവ് കാലയളവ് 1 വർഷം ആയിരിക്കും.
  • ടെം - വായ്പ ലഭിക്കുന്ന കർഷകർക്ക് 5 വർഷത്തിനുള്ളിൽ തിരിച്ചടക്കാം.
  • എടിഎം നിൽനിന്നും ക്യാഷ് എളുപ്പത്തിൽ പിൻവലിക്കാൻ രൂപയ് - കിസാൻ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് കർഷകർക്ക് നൽകും.
  • പ്രകൃതിഷോഭം ബാധിച്ച കർഷകർക്ക് ഇ പദ്ധതി വളരെ സഹായകരമാകും.

നാമമാത്ര വിള കർഷകർക്ക് ഉള്ള നേട്ടങ്ങൾ

  • നാമമാത്ര കർഷകർക്ക് ഭൂമി കൈവശം വെച്ചിരിക്കിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ 10,000/- മുതൽ 50, 000/- വരെയുള്ള വായ്പയും (ഫ്ലെക്സിൽ കെസിസി), ഭൂമിയുടെ മൂല്യം ബന്ധപെടുത്താതെയുള്ള ചെറുകിട വായ്പ (ടെം-വായ്പ) യും ലഭിക്കും.
  • കിസാൻ ക്രെഡിറ്റ് കാർഡിൽ വായ്പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയൊക്കെയാണ് :-
    • കൃത്യമായി പൂരിപ്പിച്ചു ഒപ്പിട്ട അപേക്ഷ ഫോം.
    • തിരിച്ചറിയൽ രേഖകൾ (ആധാർ കാർഡ്/ പാൻ കാർഡ്/ വോട്ടർ ഐഡി/ ഡ്രൈവിംഗ് ലൈസൻസ് )
    • വിലാസത്തിന്റെ തെളിവ്.
    • ഭൂമിയിടത്തിന്റെ റെക്കോർഡ് രേഖകൾ.
    • പാസ്പോര്ട്ട് സൈസ് ഫോട്ടോ. (2)

കിസാൻ ക്രെഡിറ്റ് കാർഡ് എങ്ങനെ അപേക്ഷിക്കാം

  • താഴെപറയുന്ന രണ്ടു രീതിയിലൂടെ കിസാൻ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാം :-
    • കിസാൻ ക്രെഡിറ്റ് കാർഡ് ഓൺലൈൻ അപേക്ഷ ഫോം.
    • കിസാൻ ക്രെഡിറ്റ് കാർഡ് ഓഫ്‌ലൈൻ അപേക്ഷ ഫോം.

ഓൺലൈൻ ആയി അപേഷിക്കേണ്ട വിധം

  • ഇ-സേവാ പോർട്ടൽ സന്ദർശിക്കുക.
  • 'അപ്ലൈ ഫോർ KCC' യിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ CSC യൂസർ ഐഡി യും പാസ്‌വേർഡും നൽകി ക്ലിക്ക് ചെയ്യുക. അതിനുശേഷം ആധാർ നമ്പർ നൽകുക.
  • പി. എം കിസാൻ ക്രെഡിറ്റ് കാർഡ് ഡാറ്റാബേസിൽ ഉള്ള നിങ്ങളുടെ വിവരങ്ങൾ അപേക്ഷഫോമിൽ ദൃശ്യമാകുന്നതായിക്കും.
  • വിള വായ്പ്പയ്ക്കായി ഭൂരേഖയുടെ വിശദാംശങ്ങൾ നൽകുക.
  • അനുബന്ധ വായ്പകൾക്ക് മൃഗസംരക്ഷണ വിവരണങ്ങൾ/ മൽസ്യബദ്ധന വിവരങ്ങൾ/ ഷീര വിവരങ്ങൾ നൽകി സമർപ്പിക്കുക.
  • PMSBY (പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന), PMJJBY (പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന) എന്നിവയ്ക്ക് സമ്മതം നൽകാൻ നിർദേശിക്കുന്നു. കാരണം ഇത് കർഷകർക്ക് സാമൂഹിക സുരക്ഷ നൽകും.
  • ആവിശ്യമായ വായ്പ തുക നൽകുക.
  • ഫോം പൂരിപ്പിച്ചു 'submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ബന്ധപ്പെട്ട ബാങ്ക് കർഷകനുമായി ബന്ധപ്പെടുകയും അവർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകികൊണ്ട് ഹ്രസ്വകാല, ടെം വായ്പകൾ അനുവദിക്കുന്നതാണ്.

ഓഫ്‌ലൈൻ ആയി അപേഷിക്കേണ്ട വിധം

  • വാണിജ്യ ബാങ്കിൽ നിന്നും കിസാൻ ക്രെഡിറ്റ് കാർഡ് നായി ഒരു പേജുള്ള അപേക്ഷ ഫോം ലഭിക്കുന്നതാണ്.
  • അപേക്ഷ ഫോം കൃത്യമായി വിവരങ്ങൾ നൽകി പൂർണമായി പൂരിപ്പിക്കുക.
  • വിതച്ച വിളവിവരത്തിന്റെയും ഭൂരേഖയുടേയും പകർപപ്പും ചേർത്ത് ബന്ധപ്പെട്ട ബാങ്കിൽ നൽകുക.
  • അപേക്ഷ ഫോം വാണിജ്യ ബാങ്കുകളുടെ വെബ്‌സൈറ്റ്, കൃഷി/ കർഷക സഹകരണ-ഷേമ വകുപ്പ് , ഗവണ്മെന്റ് ഓഫ് ഇന്ത്യ (agricoop.gov.in) അല്ലെങ്കിൽ പിഎം കിസാൻ പോർട്ടൽ (www.pmkisan.gov.in) ഡൌൺലോഡ് ചെയ്യാവുന്നതാണ്.
  • കർഷകർക്ക് പൊതുസേവന സെന്റർ മുഖേനയും സമീപിക്കാവുന്നതാണ്.
  • പൊതുസേവന സെന്ററുകൾക്ക് അപേക്ഷ ഫോം പൂരിപ്പിച്ചു ബന്ധപ്പെട്ട ബാങ്കിലേക് സമർപ്പിക്കാവുന്നതാണ്.
  • ബന്ധപ്പെട്ട ബാങ്ക് കർഷകരുടെ സമർപ്പിക്കപ്പെട്ട വിവരങ്ങൾ പരിശോദിച്ച്‌ കിസാൻ ക്രെഡിറ്റ് കാർഡ് പതിനഞ്ചു ദിവസത്തിനുള്ളിൽ നൽകുന്നതാണ്. അല്ലെങ്കിൽ അപേക്ഷ നിരസിക്കാനുള്ള കാരണം കാണിക്കുന്നതായിരിക്കും.

വായ്പ തിരിച്ചടവ്

  • റിവോൾവ് ക്രെഡിറ്റ് കാർഡ് പരിധിയായി നല്കിയിക്കുന്ന ഹ്രസ്വകാല കിസാൻ ക്രെഡിറ്റ് കാർഡ് ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്‌ക്കേണ്ടതാണ്.
  • നിക്ഷേപത്തിന്റെ തരം അനുസരിച്ഛ് ടെം വായ്പ ഘടകം 5 വർഷത്തിനുള്ളിൽ തിരിച്ചടക്കപെടും.

പ്രധാന പോർട്ടൽ ലിങ്കുകൾ

ബന്ധപെടാനായുള്ള വിശദാംശങ്ങൾ

  • കോമൺ സർവീസ് സെന്റർ ടോൾ - ഫ്രീ നമ്പർ :- 18001213468.
  • നബാർഡ് ഹെല്പ് ലൈൻ നമ്പർ :-
    • 022-26539895
    • 022-26539896
    • 022-26539899
  • കിസാൻ കോൾ സെന്റർ ഹെല്പ് ലൈൻ നമ്പർ :- 18001801551.
  • മൃഗസംരക്ഷണ വകുപ്പ് & ഷീര വകുപ്പ് ഹെല്പ് ലൈൻ നമ്പർ :- 011-23388534
  • കോമൺ സർവീസ് സെന്റർ  ഹെല്പ് ലൈൻ ഇമെയിൽ -ഐഡി :- helpdesk@csc.gov.in.
  • നബാർഡ് ഇമെയിൽ-ഐഡി :- helpdesknabskill@nabard.org.
  • നാഷണൽ ബാങ്ക് ഫോർ അഗ്രകൾച്ചർ ആൻഡ് റൂറൽ ഡെവേലോപ്മെന്റ് (നബാർഡ്),
    പ്ലോട്ട് സി -24, ജി-ബ്ലോക്ക്,
    ബാന്ദ്ര കർള കോംപ്ലക്സ്, ബി.കെ.സി റോഡ്,
    ബാന്ദ്ര ഈസ്റ്റ്, മുംബൈ, മഹാരാഷ്ട്ര - 400051.
  • കൃഷി & സഹകരണ വകുപ്പ്, കൃഷി & കർഷക-ഷേമ വകുപ്പ്,
    കൃഷി ഭവൻ, രാജേന്ദ്രപ്രസാദ് റോഡ്,
    ന്യൂ-ഡൽഹി – 110001.

Comments

Permalink

അഭിപ്രായം

koi to bta rha tha ki kisan credit card pr 10 lakh ka loan mil jata hai

Permalink

അഭിപ്രായം

maximum time period kya hoga loan chukaane ke liye agr kisan credit card me liya jaye to?

Permalink

അഭിപ്രായം

collateral me jameen girvi rakhni hogi kya?

Permalink

അഭിപ്രായം

ਕਿੰਨਾ ਕਰਜ਼ਾ ਲਿਆ ਜਾ ਸਕਦਾ ਹੈ? ਅਤੇ ਭੁਗਤਾਨ ਕਰਨ ਲਈ ਕਿੰਨਾ ਸਮਾਂ ਦਿੱਤਾ ਜਾਵੇਗਾ। ਜੇਕਰ ਜ਼ਮੀਨ ਗਿਰਵੀ ਹੈ ਤਾਂ ਨਵੀਂ ਰੱਖਣੀ ਪਵੇਗੀ। ਮੈਂ ਇੱਕ ਟਰੈਕਟਰ ਖਰੀਦਣਾ ਚਾਹੁੰਦਾ ਹਾਂ

Permalink

അഭിപ്രായം

kisan credit card kho gya hai, duplicate kese milega

Permalink

അഭിപ്രായം

Hi govtschemes.in admin, Your posts are always well-supported by research and data.

Permalink

അഭിപ്രായം

Kisan credit card scheme eligibility

Permalink

അഭിപ്രായം

kisan credit card ki limit kese check kare

Permalink

Your Name
उमाराम
അഭിപ്രായം

किसान क्रेडिट कार्ड योजना

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format