സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം

Submitted by shahrukh on Thu, 02/05/2024 - 13:14
CENTRAL GOVT CM
Scheme Open
Highlights
  • ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിനു കീഴെ പറഞ്ഞിരിക്കുന്നത് പ്രകാരം സിബിഎസ് പ്രതിമാസം സ്കോളർഷിപ് നൽകും :-
    • രണ്ട് വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. (ക്ലാസ് 11 ആൻഡ് 12)
    • എല്ലാ മാസവും പ്രതിമാസ സ്കോളർഷിപ് തുക 500/- നൽകും.
Customer Care
  • സിബിഎസ്ഇ കോൾ സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പർ:- 1800118002.
  • സിബിഎസ്ഇ സ്കോളർഷിപ്പിൻ്റെ ഹെൽപ് ലൈൻ നമ്പർ :- 011-22526745.
  • സിബിഎസ്ഇ സ്കോളർഷിപ്പിൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- scholarship.cbse@nic.in
അവലോകനം
പദ്ധതിയുടെ പേര് സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ് സ്കീം.
ഇറക്കിയ വർഷം 2006.
ആനുകൂല്യങ്ങൾ 500 രൂപയുടെ പ്രതിമാസ സ്കോളർഷിപ്പ്.
ഗുണഭോക്താക്കൾ ഒറ്റ മക്കളായ വിദ്യാർത്ഥിനികൾ.
നോഡൽ വകുപ്പ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി സിബിഎസ്ഇ ഒറ്റ മകൾ സ്കോളർഷിപ്പ് സ്കീം ഓൺലൈൻ ആപ്ലിക്കേഷൻ ഫോം.

ആമുഖം

  • സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ 2006 ൽ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചു.
  • ഈ സ്കോളർഷിപ് തുടങ്ങുന്നതിൻ്റെ മുഖ്യ ഉദ്ദേശം എന്നത് പെണ്ണ് വിദ്യാർഥികളുടെ പഠനം പ്രോത്സാഹിപ്പിക്കാനും തുടർ പഠനത്തിന് അവരെ പ്രേരിപ്പിക്കണം വേണ്ടി ആണ്.
  • ശ്ചെമിൻ്റെ പേര് വ്യക്തമായി സൂചിപ്പിക്കുന്നത് പോലെ, ഈ സ്കോളർഷിപ് സ്കീം, അവരുടെ മാതാപിതാക്കളുടെ ഏക കുട്ടിയായ പെണ്ണ് വിദ്യാർഥികൾക്ക് മാത്രമാണ്.
  • ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് കീഴിൽ യോഗ്യതയുള്ള എല്ലാ പെൺകുട്ടികൾക്കും സി ബി എസ് ഇ പ്രതിമാസം സ്കോളർഷിപ് നൽകുന്നു.
  • ഈ സ്കീം "സി ബി എസ് ഇ ഒറ്റ പെൺകുട്ടി മെറിറ്റ് സ്കോളഷിപ്പ് സ്കീം" എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു.
  • ഈ സ്കീമിനു കീഴിൽ  തിരഞ്ഞെടുക്കപ്പെട്ട എല്ലാ പെണ്ണ് വിദ്യാർത്ഥികൾക്കും പ്രതിമാസ സ്കോളർഷിപ് തുക 500/- നൽകുന്നു.
  • പത്താം ക്ലാസ്സ് പരീക്ഷ 60% മാർക്കോടെ പാസായതും, ഇപ്പൊൾ സിബിഎസ്ഇ അംഗീകാരം ഉള്ള സ്കൂളിൽ ക്ലാസ്സ് 11ൽ പഠിക്കുന്ന പെൺകുട്ടികൾ മാത്രം ആണ് ഇതിനു യോഗ്യരാവുക.
  • സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിന് കീഴിൽ, സ്കോളർഷിപ് രണ്ട് വർഷത്തേക്ക് നൽകുന്നു, അതായത് ക്ലാസ്സ് 11ഉം ക്ലാസ്സ് 12ഉം.
  • സിബിഎസ്ഇ യുടെ പ്രതിമാസ സ്കോളർഷിപ് സ്‌കീമിനു എൻ. ആർ. ഐ കളും യോഗ്യർ ആണു.
  • സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം, പെണ്ണ് വിദ്യാർത്ഥി പതിനൊന്നാം ക്ലാസ്സ് മിനിമം 50% മാർക്കോടെ പാസ്സ് ആയതിനു ശേഷം പുതുക്കേണ്ടത് നിർബന്ധമാണ്.
  • 2023-2024 വർഷത്തേക്കുള്ള സിബിഎസ്ഇ യുടെ ഒറ്റ പെൺകുട്ടികൾക്കായി ഉള്ള മെരിറ്റ് സ്കോളർഷിപ് സ്കീം ആപ്ലിക്കേഷൻ തുറന്നിരിക്കുന്നു.
  • പെൺ കുട്ടികൾക്ക്, ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിൻ്റെ ഓൺലൈൻ ആപ്ലിക്കേഷൻ പൂരിപ്പിച്ച് 18-10-2023 ഇനോ അതിനു മുന്നെയോ അപേക്ഷിക്കാവുന്നതാണ്.

നേട്ടങ്ങൾ

  • ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിനു കീഴെ പറഞ്ഞിരിക്കുന്നത് പ്രകാരം സിബിഎസ് പ്രതിമാസം സ്കോളർഷിപ് നൽകും :-
    • രണ്ട് വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. (ക്ലാസ് 11 ആൻഡ് 12)
    • എല്ലാ മാസവും പ്രതിമാസ സ്കോളർഷിപ് തുക 500/- നൽകും.

പുതിയ ആപ്ലിക്കേഷൻ യോഗ്യത

  • ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിനു കീഴിൽ ആദ്യമായി ചെയ്യുന്ന പെൺകുട്ടികൾക്ക് താഴെ പറയുന്ന യോഗ്യതകൾ സിബിഎസ്ഇ വച്ചിട്ടുണ്ട് :-
    • പെൺകുട്ടി തൻ്റെ മാതാപിതാക്കളുടെ ഏക കുട്ടി ആയിരിക്കണം.
    • പെൺകുട്ടി പത്താം ക്ലാസ് പാസ്സ് ആയിരിക്കണം.
    • പെൺകുട്ടി ഇപ്പൊൾ എന്തെങ്കിലും സിബിഎസ്ഇ അംഗീകൃത വിദ്യാലയത്തിൽ ഇപ്പൊൾ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നത് ആയിരിക്കണം.
    • പെൺകുട്ടിക്ക് പത്താം ക്ലാസ്സിൽ ആദ്യ അഞ്ച് വിഷയങ്ങളിൽ 60% മാർക് ഉണ്ടായിരിക്കണം.
    • പെൺകുട്ടിയുടെ പ്രതിമാസ ട്യൂഷൻ ഫീ 1,500/- കൂടുതൽ ആയിരിക്കാൻ പാടില്ല.

ആപ്ലിക്കേഷൻ പുതുക്കാനുള്ള യോഗ്യത

  • താഴെ പറയുന്ന യോഗ്യത ചട്ടങ്ങൾ സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം പുതുക്കുന്ന സമയത്ത് പാലിച്ചിരിക്കണം :-
    • പെൺകുട്ടി, ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം സ്വീകരിക്കുന്നതയിരിക്കാണം.
    • പെൺകുട്ടി പത്തിന്നൊന്നാം ക്ലാസ്സിൽ മിനിമം 50% മാർക് കരസ്ഥമാക്കിയിരിക്കണം.

ആവശ്യമായ രേഖകൾ

  • സിബിഎസ്ഇ യുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീമിൽ apply ചെയ്യുന്ന സമയത്ത് താഴെ പറയുന്ന രേഖകൾ ആവശ്യമാണ് :-
    • പത്താം ക്ലാസ്സ് റോൾ നമ്പർ
    • പത്താം ക്ലാസ്സ് മാർക് ഷീറ്റ്
    • പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്
    • വരുമാന സർട്ടിഫിക്കറ്റ്
    • ജാതി സർട്ടിഫിക്കറ്റ്(ബാധകമെങ്കിൽ)
    • മൊബൈൽ നമ്പർ
    • പാസ്സ്പോർട്ട് സൈസ് ചിത്രം

അപേക്ഷിക്കേണ്ടവിധം

  • സിബിഎസ്ഇ യുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിനു കീഴെയുള്ള പ്രതിമാസ സ്കോളർഷിപ്പിന്, ഒറ്റ പെൺകുട്ടികൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി അപേക്ഷിക്കാം.
  • സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിൻെറ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
  • സ്കോളർഷിപ്പിന് അപേ്ഷിക്കാൻ ആയി പ്രത്യേക രജിസ്ട്രേഷൻ അല്ലെങ്കിൽ അക്കൗണ്ട് ഉണ്ടാക്കേണ്ട ആവിശ്യം ഇല്ല.
  • സിബിഎസ്ഇ യുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിന് അപേക്ഷിക്കാനയി പെൺകുട്ടിയുടെ പത്താം ക്ലാസ്സ് റോള് നമ്പറും ജനന തീയതിയും മതിയാകും.
  • പത്താം ക്ലാസ്സ് റോള് നമ്പറും ജനനതീയതിയും എൻ്റർ ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • സിബിഎസ്ഇ യുടെ പോർട്ടൽ വിവരങ്ങൾ പരിശോധിക്കും. വിവരങ്ങൾ ശെരി എങ്കിൽ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം ആപ്ലിക്കേഷൻ ഫോം സ്ക്രീനിൽ വരും.
  • വ്യക്തിഗത വിവരങ്ങൾ,ബന്ധപ്പെടാനുള്ള വിവരങ്ങൾ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എന്നീ വിവരങ്ങൾ ഓൺലൈൻ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക.
  • ആവിഷ്യമായുള്ള എല്ലാ രേഖകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുക.
  • സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം പ്രിവ്യൂ ചെയ്യുക. തുടർന്ന് സബ്മിറ്റ് ചെയ്യുക.
  • സിബിഎസ്ഇ പോർട്ടൽ ആപ്ലിക്കേഷൻ നമ്പർ ഉണ്ടാക്കും.
  • ആപ്ലിക്കേഷൻ ഫോമിൻ്റെ സ്ഥിരീകരണ പേജ് ഭാവി ആവശ്യങ്ങൾക്ക് ആയി പ്രിൻ്റ് ഔട്ട് എടുക്കുക.
  • പെൺകുട്ടി പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോമിലെ വിവരങ്ങൾ, പെൺകുട്ടിയുടെ വിദ്യാലയം പരിശോധിക്കും.
  • സ്ഥിരീകരിച്ച ശേഷം, ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്‌കീമിന് കീഴിൽ പ്രതിമാസ സ്കോളർഷിപ് പെൺകുട്ടിയുടെ തന്നിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നേരെ ക്രെഡിറ്റ് ചെയ്യപ്പെടും.
  • ഉപഭോക്താവ് ആയ പെൺകുട്ടിക്ക് സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം അപേക്ഷയുടെ അവസ്ഥ,സിബിഎസ്ഇ ഓൺലൈൻ പോർട്ടലിൽ പരിശോധിക്കാൻ സാധിക്കുന്നു.
  • പെൺകുട്ടി പതിനൊന്നാം ക്ലാസ്സ് പാസ്സ് ആയതിനു ശേഷം സ്കോളർഷിപ് പുതിക്കേണ്ടത് അനിവാര്യം ആണ്.
  • ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം, ഓൺലൈൻ അപേക്ഷയും 2023-2024 വർഷത്തെ പുതുക്കാനും ഉള്ളത് തുറന്നിരിക്കുന്നു.
  • സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ് സ്കീം അപേക്ഷിക്കുന്നതിനു ഉള്ള അവസാന തീയതി 18-10-2023 ആണ്.

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • സിബിഎസ്ഇ കോൾ സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പർ:- 1800118002
  • സിബിഎസ്ഇ സ്കോളർഷിപ്പിൻ്റെ ഹെൽപ് ലൈൻ നമ്പർ :- 011-22526745
  • സിബിഎസ്ഇ സ്കോളർഷിപ്പിൻ്റെ ഹെൽപ് ഡെസ്ക് ഇമെയിൽ :- scholarship.cbse@nic.in
  • സെക്രട്ടറി, സിബിഎസ്ഇ,
      ശിക്ഷാ കേന്ദ്രം, 2, കമ്മ്യൂണിറ്റി സെൻ്റർ,
    പ്രീത് വിഹാർ, ഡൽഹി.
    110092.

Comments

Permalink

അഭിപ്രായം

cbse single girl child scholarship amount

Permalink

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format