കേരള മാർഗ്ഗദീപം പദ്ധതി

Submitted by shahrukh on Tue, 09/07/2024 - 17:14
കേരളം CM
Scheme Open
Kerala Maargadeepam Scheme Info
Highlights
  • കേരള മാർഗ്ഗദീപം പദ്ധതി പ്രകാരം, പ്രീ-മെട്രിക് സ്കോളർഷിപ്പിന് കീഴിൽ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭിക്കാൻ സാധ്യതയുണ്ട് :-
    ഇനങ്ങൾ ഹോസ്റ്റലർ ദിന-വിദ്യാർത്ഥികൾ
    പ്രവേശന ഫീസ് രൂപ 500 /- പി എ രൂപ 500 /- പി എ
    ട്യൂഷൻ ഫീസ് രൂപ 350/- പ്രതിമാസം രൂപ 350/- പ്രതിമാസം
    മൈന്റെനൻസ് അലവൻസ് (അധ്യനവർഷത്തിൽ 10 മാസം) രൂപ 600/- പ്രതിമാസം രൂപ 100/- പ്രതിമാസം
Customer Care
പദ്ധതിയുടെ അവലോകനം
പദ്ധതിയുടെ പേര് കേരള മാർഗ്ഗദീപം പദ്ധതി.
ആരഭിപ്പിക്കപ്പെടുന്ന വർഷം 2024.
ആനുകൂല്യങ്ങൾ പ്രവേശന ഫീസ്, ട്യൂഷൻ ഫീസ്, മൈന്റെനൻസ് അലവൻസ് എന്നിവ നൽകും.
ഗുണഭോക്താക്കൾ സംസ്ഥാനത്തെ ഗുണഭോക്താക്കളായ ന്യൂനപക്ഷ വിദ്യാർത്ഥികൾ.
നോഡൽ വിഭാഗം ന്യൂനപക്ഷ ക്ഷേമ ഡയറക്റ്റ്റേറ്റ്, കേരളം.
സബ്സ്ക്രിപ്ഷൻ പദ്ധതിയെ സംബദ്ധിച്ഛ് അപ്ഡേറ്റ് അറിയുവാൻ ഇവടെ സബ്സ്ക്രൈബ് ചെയ്യുക.
അപേക്ഷിക്കേണ്ട വിധം അപേക്ഷകർക്ക് അതിന്റെ അപേക്ഷാഫോമിലൂടെ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

ആമുഖം

  • 2024-25 ബജറ്റ് പ്രഖ്യാപന വേളയിൽ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.
  • ഇതിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി 'മാർഗ്ഗദീപം പദ്ധതി' എന്ന പേരിൽ സർക്കാർ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
  • 1 മുതൽ 8 വരെ യുള്ള ക്ലാസ്സ് വിദ്യാർഥികൾക്കുള്ള പദ്ധതി ആയതിനാൽ 'പ്രീ-മെട്രിക്  എന്ന പേരിലും ഇത് അറിയപ്പെടും.
  • എല്ലാ സംസ്ഥാനങ്ങളിലേക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ് കേന്ദ്രസർക്കാർ നിർത്തലാക്കിയതിനെ തുടർന്നാണ് ഈ പദ്ധതി കൊണ്ടുവന്നത്.
  • മാർഗ്ഗദീപം പദ്ധതി പ്രകാരം സർക്കാർ സ്കൂളുകളോ സ്വകാര്യ സ്കൂളുകളിലോ പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പ് നൽകും.
  • നേരത്തെ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ ഇ സ്കോളർഷിപ്പ് നൽകിയിരുന്നു. എന്നാൽ 2022 -23 സെക്ഷൻ മുതൽ സർക്കാർ ഇതിന്റെ ആനുകൂല്യങ്ങൾ 9 - 10 ക്ലാസ് വിദ്യാർത്ഥികൾക്കായി പരിമിതപ്പെടുത്തി.
  • കേന്ദ്ര സർക്കാർ നിയമങ്ങൾക്കനുസരിച്ഛ് 1 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾ ആർ.ടി.ഇ (വിദ്യാഭ്യാസ അവകാശം) നിയമത്തിനു കീഴിലാണ്, ഈ സ്കോളര്ഷിപ്പിന്റെ ആവശ്യമില്ല.
  • ഈ കമ്മ്യൂണിറ്റികളിലെ കുട്ടികളെ സ്കൂളിൽ ചേരാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കാരണം ഇത് അവരുടെ വിദ്യാഭ്യാസത്തിനു അടിത്തറയിടും.
  • മറുവശത്തു സാമ്പത്തിക പ്രശ്നങ്ങൾ കാരണം വിദ്യാർത്ഥികളെ സ്കൂളിൽ അയക്കാൻ കഴിയാത്ത മാതാപിതാകൾക്ക് ഇത് ആശ്വാസം നൽകുന്നു.
  • കേരള മാർഗ്ഗദീപം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സർക്കാർ 20 കോടി രൂപ ബഡ്ജറ്റിൽ വകവരുത്തിയിട്ടുണ്ട്.
  • ബജറ്റ് പ്രഖ്യാപന വേളയിൽ ഇ പദ്ധതി പ്രഖ്യാപിച്ചതിനാൽ നിർവഹണം ഇനിയും സാധ്യമായിട്ടില്ല.
  • കേരള മാർഗ്ഗദീപം പദ്ധതിയിലേക്ക് അപേഷിക്കുന്നതിനു മുൻപ് വിദ്യാർത്ഥികൾ അവരുടെ യോഗ്യത സ്ഥിതികരിക്കണം.
  • എന്നിരുന്നാലും പദ്ധതിയുടെ ആനുകൂല്യങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ഒന്നുതന്നെയാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.
  • മുൻ പരീക്ഷയിൽ 50% ത്തിനു മുകളിൽ വിജയം നേടിയവരും കുടുംബ വരുമാനം ഒരു ലക്ഷ്യത്തിൽ താഴെഉള്ളവരമായ വിദ്യാർത്ഥിക്ക് ഇതിനു അർഹതയുണ്ട്.
  • ഇത് നടപ്പിലാക്കുമ്പോൾ, സർക്കാർ അപേക്ഷ പ്രക്രിയയോടോപ്പും അതിന്റെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും.
  • ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി, വിദ്യാർത്ഥികൾ അവരുടെ പ്രീ-മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കണം.
  • കേരള മാർഗ്ഗദീപം പ്രീ-മെട്രിക് സ്കോളർഷിപ്പ് പദ്ധതിയെപ്പറ്റി യുള്ള അപ്‌ഡേറ്റുകൾ ലഭിച്ചു കഴിഞ്ഞാൽ ഞങ്ങൾ അത് ഇവിടെ അപ്ഡേറ്റ് ചെയ്‌യുന്നതായിരിക്കും.
  • പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾ ഞങ്ങളുടെ പേജ് സബ്സ്ക്രൈബ് ചെയ്യാം. കൂടാതെ ഈ പേജിന്റെ അവസാനം നൽകിയിരിക്കുന്ന അഭിപ്രായവിഭാഗത്തിൽ നിങ്ങളുടെ അനേഷണങ്ങൾ പങ്കുവയ്ക്കുക.

പദ്ധതിയുടെ പ്രയോജനങ്ങൾ

  • കേരള മാർഗ്ഗദീപം പദ്ധതി പ്രകാരം, പ്രീ-മെട്രിക് സ്കോളർഷിപ്പിന് കീഴിൽ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭിക്കാൻ സാധ്യതയുണ്ട് :-
    ഇനങ്ങൾ ഹോസ്റ്റലർ ദിന-വിദ്യാർത്ഥികൾ
    പ്രവേശന ഫീസ് രൂപ 500 /- പി എ രൂപ 500 /- പി എ
    ട്യൂഷൻ ഫീസ് രൂപ 350/- പ്രതിമാസം രൂപ 350/- പ്രതിമാസം
    മൈന്റെനൻസ് അലവൻസ് (അധ്യനവർഷത്തിൽ 10 മാസം) രൂപ 600/- പ്രതിമാസം രൂപ 100/- പ്രതിമാസം

യോഗ്യതാ മാനദണ്ഡം

  • നിലവിൽ പദ്ധതിയെ കുറിച്ചുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും കേന്ദ്രസർക്കാർ മുൻപ് നൽകിയിരുന്ന സ്കോളർഷിപ് അടിസ്ഥാനത്തിൽ താഴെപറയുന്ന വിദ്യാർത്ഥികൾക്ക് ഇ പദ്ധതിക്ക് അർഹതയുണ്ട്. സംസഥാന സർക്കാർ പ്രഖ്യാപിച്ച വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റമോ അപ്ഡേറ്റ്കളോ ലഭിക്കുകയാണെങ്കിൽ അതനുസരിച്ചു ഇവടെ അപ്ഡേറ്റ് ചെയ്യും :-
    • സ്വദേശി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ട്.
    • വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലോ സ്വകാര്യ സ്കൂളുകളിലോ പടിക്കുന്നവരായിരിക്കണം.
    • 1 മുതൽ 8 വരെ യുള്ള ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹതയുണ്ട്.
    • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇ പദ്ധതിയിൽ അർഹതയുണ്ട്.
    • വിദ്യാർത്ഥികൾ അവരുടെ മുൻപരീക്ഷയിൽ കുറഞ്ഞത് 50 % നേടിയിരിക്കണം.
    • എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ

  • കേരള പ്രീ-മെട്രിക് സ്കോളർഷിപ്പിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി അപേക്ഷകർതാഴെപറയുന്ന രേഖകൾ ഹാജരാകേണ്ടതുണ്ട്. ലിസ്റ്റിലെ എല്ലാ മാറ്റങ്ങളും അതനുസരിച്ഛ് അപ്ഡേറ്റ് ചെയ്യുന്നതാണ് :-
    • ആധാർ കാർഡ്.
    • സ്കൂൾ റെജിസ്ട്രേഷൻ വിശദാംശങ്ങൾ.
    • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.
    • താമസസ്‌ഥലം.
    • വിലാസ തെളിവ്.
    • ബാങ്ക് പാസ്ബുക്ക്.
    • മാർക്ക് ഷീറ്റ്.
    • റേഷൻ കാർഡ്.
    • പാൻ കാർഡ്.
    • പാസ്പോർട്ട്.
    • പ്രിൻസിപ്പൽ നൽകിയ തിരിച്ചറിയൽ രേഖ.
    • പാസ്പോര്ട്ട് സൈസ് ഫോട്ടോ.

അപേഷിക്കേണ്ട വിധം

  • അർഹരായ ഗുണഭോക്താക്കൾ കേരള മാർഗ്ഗദീപം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അപേക്ഷിക്കണം.
  • എന്നിരുന്നാലും, കേരള പ്രീ-മെട്രിക് സ്കോളർഷിപ് അപേക്ഷ ഫോം ഓൺലൈൻ/ ഓഫ്‌ലൈൻ ആയോ സ്വീകരിക്കും എന്നു പ്രഖ്യാപിച്ചിട്ടില്ല.
  • നൽകിയിരിക്കുന്ന അപേക്ഷ ഫോമിൽ വിദ്യാർത്ഥികൾ എല്ലാ വിവരങ്ങളും നൽകി പൂരിപ്പിക്കുകയും പ്രധാന രേഖകൾ ഓടിക്കുകയും ചെയേണ്ടതാണ്.
  • തുടക്കത്തിൽ, പദ്ധതിയുടെ നോഡൽ വിഭാഗം സ്വീകരിച്ച അപേക്ഷകൾ പരിശോധിക്കും.
  • അപേക്ഷകൾ സ്ക്രീനിംഗ് ഘട്ടം കടന്നുപോകുമ്പോൾ അപേക്ഷകർക്ക് ആ അധ്യയനവർഷത്തിലേക്കുള്ള പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
  • സ്കോളർഷിപ് ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്ക് കൈമാറും.
  • അപേക്ഷിക്കാനുള്ള വിധം, പ്രക്രിയ തുടർന്നുള്ള വിശദാംശങ്ങൾ ഞങ്ങൾക്ക് ലഭിച്ചു കഴിഞ്ഞാൽ ഉടൻ ഇവിടെ അപ്ഡേറ്റ് ചെയ്യും.

പ്രധാന ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

Comments

Permalink

Your Name
armaan ali
അഭിപ്രായം

i need scholarship

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format